video
play-sharp-fill

‘ഓറഞ്ച് ദ വേൾഡ്….! വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  കോട്ടയത്ത് രാത്രി നടത്തം സംഘടിപ്പിച്ചു; പൊതുഇടം എന്നത് എല്ലാവർക്കും ഒരുപോലെ പ്രാപ്യമാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി

‘ഓറഞ്ച് ദ വേൾഡ്….! വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് രാത്രി നടത്തം സംഘടിപ്പിച്ചു; പൊതുഇടം എന്നത് എല്ലാവർക്കും ഒരുപോലെ പ്രാപ്യമാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി

Spread the love

സ്വന്തം ലേഖിക

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിന്റെ ഭാഗമായി മനുഷ്യാവകാശദിന റാലിയും രാത്രി നടത്തവും സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. പൊതു ഇടം എന്നത് എല്ലാവർക്കും ഒരുപോലെ പ്രാപ്യം ആവണമെന്നും അതിനുവേണ്ടി നമ്മൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ത്രീകളും കുട്ടികളും ദീപം തെളിയിച്ച് നടന്ന് തിരുനക്കരയിലെത്തി. സി.എം.എസ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.

വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ, സിഡിപിഒ കെ.എസ് മല്ലിക, സിഎംഎസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം വിഭാഗത്തിലെ അധ്യാപിക സുമി, കുട്ടികൾ, പൊതുജനങ്ങൾ, വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.