video
play-sharp-fill

കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ വജ്രജൂബിലി ആഘോഷം; വ്യാപാരോത്സവം കൂപ്പൺ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ വജ്രജൂബിലി ആഘോഷം; വ്യാപാരോത്സവം കൂപ്പൺ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യാപാരോത്സവം കൂപ്പൺ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

പ്രസ് ക്ലബ്ബിൽ വച്ച് ബഹുമാനപ്പെട്ട കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ വ്യാപാരോത്സവം ലോഗോ പ്രകാശനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂപ്പണകളുടെ ആദ്യ വിൽപ്പന കോടിമത സി.എ. ആന്റണി (തൃശൂർ) ആൻഡ് കമ്പനി മാനേജിംഗ് ഡയറക്ടറും അസോസിയേഷൻ ട്രഷററും ആയ സി.എ.ജോണിന് നൽകിക്കൊണ്ട് ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

വ്യാപാരോത്സവം പദ്ധതിയെക്കുറിച്ച് പ്രസിഡന്റ് ഹാജി എം.കെ.ഖാദർ, ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ എന്നിവർ വിശദീകരിച്ചു.

2022 ഡിസംബർ 1 മുതൽ ജനുവരി 14 വരെ വ്യാപരോത്സവം നടത്തപ്പെടും. നറുക്കെടുപ്പ് ജനുവരി 15, ഞായറാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ.

ഒന്നാം സമ്മാനം മാരുതി ആൾട്ടോ800

രണ്ടാം സമ്മാനം ഹോണ്ട ആക്ടീവ125

മൂന്നാം സമ്മാനം
റെഫ്രിറിജേറ്റർ

നാലാം സമ്മാനം
വാഷിംഗ് മെഷീൻ

അഞ്ചാം സമ്മാനം
LED ടെലിവിഷൻ

ആഴ്ച തോറുമുള്ള നറുക്കെടുപ്പിലൂടെ സ്വർണ്ണനാണയങ്ങളും വിവിധ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.