കോട്ടയം പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

പത്തനംതിട്ട ഇലന്തൂർ ചെക്കോട്ടു കൊച്ചു കാലിൽ വീട്ടിൽ ആൽവിൻ സാം ഫിലിപ്പാണ് (18) മരിച്ചത്.
സുഹൃത്തുക്കളായ ഏഴ് അംഗ സംഘമാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ ആൽവിൻ ആഴമേറിയ ഭാഗത്ത് ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു.
തുടർന്ന് കൂട്ടുകാർ ബഹളം കൂട്ടി നാട്ടുകാർ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

കോട്ടയത്തുനിന്നും ഫയർഫോഴ് എത്തിയാണ് ആൽവിനെ കണ്ടെത്തിയത്.
മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ് ആൽവിൻ.