video
play-sharp-fill

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  വെള്ളക്കെട്ട് അധികൃതരുടെ വീഴ്ച; സര്‍ക്കാരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്ന് യു നവാസ്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെള്ളക്കെട്ട് അധികൃതരുടെ വീഴ്ച; സര്‍ക്കാരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്ന് യു നവാസ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെ ഒപി ബ്ലോക്കിന്റെ പ്രവര്‍ത്തനമുള്‍പ്പെടെ നിശ്ചലമാക്കിയ വെള്ളക്കെട്ട് അധികൃകരുടെ അനാസ്ഥയുടെ ഫലമാണെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്.

പെട്ടെന്നുണ്ടായ മഴയില്‍ ഇത്രമാത്രം ഗുരുതര സാഹചര്യമുണ്ടായത് ഏറെ ആശങ്കാജനകമാണ്. വെള്ളം ഒലിച്ചുപോവാത്ത തരത്തില്‍ ഓടകള്‍ അടഞ്ഞുപോയതാണ് ഇതിനു കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങള്‍ക്കു മുൻപ് തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമുള്‍പ്പെടെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവുമുണ്ടായിരുന്നു. എന്നിട്ടും പഞ്ചായത്ത് അധികൃതരും ആശുപത്രി അധികൃതരും കുറ്റകരമായ അനാസ്ഥ തുടരുകയായിരുന്നു.

ഇതര ജില്ലകളില്‍ നിന്നുള്‍പ്പെടെ ചികില്‍സയ്‌ക്കെത്തിയ ആയിരക്കണക്കിന് രോഗികളാണ് വെള്ളക്കെട്ടില്‍ പകച്ചുപോയത്.

കോടികള്‍ ചെലവഴിച്ച് അടുത്തകാലത്താണ് ഒപി പുതിയ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിലുള്‍പ്പെടെ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നു പരിശോധിക്കപ്പെടണം.
സര്‍ക്കാരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്നും യു നവാസ് ആവശ്യപ്പെട്ടു.