വെളുപ്പിന് അഞ്ച് മണി മുതൽ ക്യൂ നിന്നത് നിരവധി പേർ; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിലെ ഒ​പി ചീ​ട്ട് കൗ​ണ്ട​റു​ക​ളി​ലെ മു​ഴു​വ​ന്‍ ക​മ്പ്യൂട്ട​റു​ക​ളും ത​ക​രാ​റി​ലാ​യ​തോടെ കിട്ടിയത് എട്ടിൻ്റെ പണി; നെട്ടോട്ടമോടി ജീവനക്കാർ; വലഞ്ഞ് രോഗികളും…!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഗാ​ന്ധി​ന​ഗ​ര്‍: ദിനംപ്രതി നിരവധി രോഗികൾ എത്തുന്ന ഇടമാണ് കോട്ടയം മെഡിക്കൽ കോളജ്. മികച്ച ചികിത്സയും സൗകര്യങ്ങളും അധികൃതർ ഉറപ്പ് പറയുമ്പോഴും രോഗികളുടെ ബുദ്ധിമുട്ടിന് ഇതുവരെയായിട്ടും അറുതി വന്നിട്ടില്ല.

സമാനമായ സംഭവമാണ് ഇന്നലെ
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നടന്നത്. ഒ​പി ചീ​ട്ട് എ​ടു​ക്കു​ന്ന കൗ​ണ്ട​റു​ക​ളി​ലെ മു​ഴു​വ​ന്‍ ക​മ്പ്യുട്ട​റു​ക​ളും ത​ക​രാ​റി​ലാ​യ​ത് രോ​ഗി​ക​ളെ​യും സ​ഹാ​യി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടിച്ചത് ചില്ലറയൊന്നുമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ആ​റ് കൗ​ണ്ട​റു​ക​ളും ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​രു കൗ​ണ്ട​റു​മാ​യി ഏ​ഴ് കൗ​ണ്ട​റു​ക​ളാണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​വാ​ന്‍ നി​ല​വി​ലു​ള്ള​ത്. രാ​വി​ലെ 7.30നാ​ണ് ഒ​പി ചീ​ട്ട് കൗ​ണ്ട​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആരംഭിക്കുന്നത്. പു​ല​ര്‍​ച്ചെ അ​ഞ്ച് മു​ത​ല്‍ ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന രോ​ഗി​ക​ളോ കൂ​ട്ടി​രി​പ്പു​കാ​രോ ചീ​ട്ടെ​ടു​ക്കാ​ന്‍ ക്യൂ ​നി​ല്‍​ക്കാ​റു​ണ്ട്.

ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ന്ന​വ​രാ​ണു ക​മ്പ്യൂട്ട​ര്‍ ത​ക​രാ​റി​ലാ​യ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച​ക​ളി​ല്‍ സാ​ധാ​ര​ണ ഒ​പി ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ല്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സി​സ്റ്റം ത​ക​രാ​റാ​ലാ​യ​തോ​ടെ ജീ​വ​ന​ക്കാ​രും വ​ല​ഞ്ഞു.

പി​ന്നീ​ട് രാ​വി​ലെ പ​ത്തോ​ടെ സി​സ്റ്റം പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക വി​ട്ടൊ​ഴി​ഞ്ഞ​ത്. യു​പി​എ​സ് സം​വി​ധാ​നം ത​ക​രാ​റാ​ലാ​യ​താ​ണെ​ന്നും പ്ര​ശ്നം താ​ല്‍​കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ചെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എങ്കിലും നിമിഷനേരം കൊണ്ട് ജീവനക്കാരും രോഗികളും നെട്ടോട്ടമോടിയെന്നു വേണം പറയാൻ.