
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത്
അജ്ഞാത മൃതദേഹം കണ്ടെത്തി.
പ്രദേശത്ത് ലോട്ടറി വിൽപന നടത്തിയിരുന്ന ആളാണെന്നാണ് നിഗമനം. 76 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേരും മറ്റു വിവരങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് സെപ്റ്റംബർ 18 ന് വെളുപ്പിന് മരണപ്പെട്ടിട്ടുളളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ഗാന്ധിനഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അടയാള വിവരങ്ങൾ: ഉയരം 155 സെ മി, ഇരു നിറം, നീല, വെളള, കറുപ്പ് നിറങ്ങളോടു കൂടിയ കൈലി, ചന്ദന നിറത്തിലുളള ഷർട്ട് എന്നിവ ധരിച്ചിരുന്നു.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481 2597210, 9497980320 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ഗാന്ധിനഗർ പോലീസ് അറിയിച്ചു.



