കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ളേജിൽ ഹൃ​​ദ​​യ​​ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗം മേ​​ധാ​​വി​​ ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​റി​​നട​​ക്കം 14 പേ​​ര്‍​​ക്ക് കോ​​വി​​ഡ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ളേജി​​ല്‍ ഹൃ​​ദ​​യ​​ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗ​​ത്തി​​ല്‍ സൂ​​പ്ര​​ണ്ടും ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗം മേ​​ധാ​​വി​​യു​​മാ​​യ ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​റി​​നട​​ക്കം 14 പേ​​ര്‍​​ക്ക് കോ​​വി​​ഡ് സ്ഥിരീകരിച്ചു.

ഈ ​​വി​​ഭാ​​ഗ​​ത്തി​​ലെ 14 പേ​​ര്‍​​ക്കാണ് കോ​​വി​​ഡ് പോ​​സി​​റ്റി​​വാ​​യി​​രി​​ക്കു​​ന്ന​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. ​​ജ​​യ​​കു​​മാ​​റി​​ന് ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് കോ​​വി​​ഡ് പി​​ടി​​പെ​​ടു​​ന്ന​​ത്.

ര​​ണ്ടാ​മ​തും കോ​​വി​​ഡ് പി​​ടി​​പ്പെ​​ട്ട​​തോ​​ടെ മോ​​ണോ ക്ലോ​​ണ​​ല്‍ ആ​​ന്‍റി ബ​​യോ​​ട്ടി​​ക്ക് കുത്തി​​വ​​യ്പ് ന​​ട​​ത്തി.

സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ 65,000 രൂ​​പ​​യോ​​ളം വി​​ല​​വ​​രു​​ന്ന ഈ ​​ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് സ​​ര്‍​​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ കാ​​ര്യ​​മാ​​യി ല​​ഭി​​ക്കാ​​റി​​ല്ല.

എ​​ന്നാ​​ല്‍ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ലും കോ​​വി​​ഡ് പി​​ടി​​പെ​​ടു​​ന്ന നി​​ര്‍​​ധ​​ന​​രാ​​യ രോ​​ഗി​​ക​​ള്‍​​ക്കും ഈ ​​പ്ര​​തി​​രോ​​ധ മ​​രു​​ന്ന് ന​​ല്‍​​കാ​​ന്‍ ആ​​രോ​​ഗ്യ വ​​കു​​പ്പ് ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.