കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍; ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​യാ​നു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​മാ​യി മാ​റു​ക​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​മെ​ന്ന് ആ​ക്ഷേ​പം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കണ്ടെത്തി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​ട​മാ​ളൂ​ര്‍ റോ​ഡി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​ന് എ​തി​ര്‍വ​ശ​ത്ത് കെ.​എ​ല്‍. 03 യു 3927 ​ര​ജി​സ്‌​ടേ​ഷ​ന്‍ ന​മ്പരി​ലു​ള്ള അ​ബി​മോ​ന്‍ എ​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ കി​ട​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ല്‍ നി​ന്നും അ​ൻപതു മീ​റ്റ​ര്‍ മാ​ത്രം ദൂ​രെ​യാ​ണ് വാ​ഹ​നം കി​ട​ക്കു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​തി​ന്‍റെ മു​ന്‍വ​ശ​ത്തെ ചി​ല്ല് ഇ​ള​ക്കി മാ​റ്റി​യ നി​ല​യി​ലു​മാ​ണ്. നാ​ളു​ക​ളാ​യി ഒ​ട്ടോ​റി​ക്ഷ ഇ​വി​ടെ കി​ട​ക്കു​ക​യാ​ണ് .
ആ​ശു​പ​ത്രി കോ​മ്പൗണ്ടി​നു​ള്ളി​ല്‍ പൊ​ടി​പാ​റ ലാ​ബി​നു സ​മീ​പ​മാ​ണ് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ള്ള​ത്. ഇ​തി​ന്‍റെ മു​ന്‍വ​ശ​ത്തെ ന​മ്പര്‍ പ്ലേ​റ്റ് ഇ​ള​ക്കി മാ​റ്റി​യ നി​ല​യി​ലാ​ണ്.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​യാ​നു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​മാ​യി മാ​റു​ക​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​മെ​ന്ന ആ​ക്ഷേ​പ​മു​യ​ര്‍ന്നി​ട്ടു​ണ്ട്.