കോട്ടയം മറിയപ്പള്ളി മുട്ടത്ത് അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോട്ടയം: മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. പുലർച്ചെ എഴുന്നേറ്റ ഇളയ മകനാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്.

പൊൻകുന്നത്ത് കാവ് ക്ഷേത്രത്തിലെ പഴയ മാനേജരുടെ കുടുംബമാണിത്. ഇവർ നാട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നു. മകൻ സ്ഥിരം മദ്യപിച്ചു വഴക്കുണ്ടാക്കുന്നയാളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു

അമ്മയെ കൊന്ന ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്ന സൂചനയുണ്ട്.

രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടത്.

രാജമ്മ രോഗബാധിതയായിരുന്നു. സുഭാഷ് സ്ഥിരം മദ്യപാനിയായിരുന്നതായി നാട്ടുകാർ പറഞ്ഞു.

ശനിയാഴ്ച വെളുപ്പിന് എഴുന്നേറ്റ രാജമ്മയുടെ ഇളയ മകൻ മധുവാണ് ഇരുവരേയും അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ഇദ്ദേഹം വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരും മരണപ്പെട്ടതായി കണ്ടെത്തിയത്.

മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രിയിലേയ്ക്കു മാറ്റും.