കോട്ടയം മണിമലയിൽ വീട് കുത്തി തുറന്ന് മോഷണം; നാല് പേർ പോലീസ് പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: മണിമല ചെങ്കല്ലേപ്പള്ളിക്ക് സമീപം ആനകുത്തിമല ഭാഗത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വാഴൂർ നടേപ്പറമ്പില്‍ വീട്ടില്‍ ചന്ദ്രൻ മകൻ മനോജ് വി.എന്‍(40), വാഴൂർ തെക്കാനിക്കാട് വീട്ടിൽ ശശികുമാർ മകൻ അഖില്‍ (23), വാഴൂർ നടേപ്പറമ്പില്‍ വീട്ടിൽ രാമചന്ദ്രൻ മകൻ രാകേഷ് (19), വാഴൂർ കുന്നില്ലാമാരി വീട്ടിൽ രാജേഷ് മകൻ രാഹുല്‍ കെ.ആർ (18) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം വാഴൂർ ചെങ്കല്ലേപ്പള്ളി ഭാഗത്തുള്ള ടോമി ജോസഫിന്റെ കുടുംബ വീട്ടിലാണ് മോഷണം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ അമ്മയുടെ മരണത്തെ തുടർന്ന് മൂന്നുമാസത്തോളമായി വീട് അടഞ്ഞു കിടക്കുകയായിരുന്നു. മോഷ്ടാക്കൾ വീടിന്റെ പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തു കയറി അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 12,000 രൂപ വിലവരുന്ന ചെമ്പ് പാത്രങ്ങളും അലുമിനിയം പാത്രങ്ങളും മോഷ്ടി ച്ചു കൊണ്ട് പോവുകയായിരുന്നു.
പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തുകയായിരുന്നു. രണ്ടാം പ്രതിയായ അഖിലിന്റെ വീട്ടിൽ നിന്നും മോഷണമുതലുകളും പോലീസ് കണ്ടെടുത്തു.
മണിമല എസ്.എച്ച്. ഓ ഷാജിമോൻ. ബി, എസ്.ഐ അനിൽകുമാർ വി.പി, എ.എസ്.ഐ മാരായ സുനിൽകുമാർ, റോബി ജെ. ജോസ്, സി.പി.ഓ. അജ്ജുവൂദീൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.