video
play-sharp-fill
കോട്ടയം മാന്നാനത്ത് ബസ് യാത്രയ്ക്കിടെ കാലില്‍ ചവിട്ടിയെന്നാരോപിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു; അതിരമ്പുഴ സ്വദേശികൾ ഗാന്ധിനഗര്‍ പോലീസിൻ്റെ പിടിയിൽ

കോട്ടയം മാന്നാനത്ത് ബസ് യാത്രയ്ക്കിടെ കാലില്‍ ചവിട്ടിയെന്നാരോപിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു; അതിരമ്പുഴ സ്വദേശികൾ ഗാന്ധിനഗര്‍ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

ഗാന്ധിനഗര്‍: സ്വകാര്യബസില്‍ യാത്ര ചെയ്യവേ കാലില്‍ ചവിട്ടിയെന്നാരോപിച്ച്‌ പ്ലസ്ടു വിദ്യാര്‍ഥികളെ മര്‍ദിച്ച യുവാക്കളെ ഗാന്ധിനഗര്‍ പോലീസ് പിടികൂടി.

അതിരമ്പുഴ നാല്പാത്തിമല സ്വദേശികളായ എബിസണ്‍ (20 ), രാഹുല്‍ (20), വിഷ്ണു (20) എന്നിവരെയാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്നാനം കുട്ടിപ്പടിയിലാണ് സംഭവം. വൈക്കം -നീണ്ടൂര്‍ -മാന്നാനം-മെഡിക്കല്‍ കോളജ് വഴി കോട്ടയം പോകുന്ന സ്വകാര്യ ബസില്‍ വില്ലൂന്നി ഭാഗത്തുനിന്നും മൂവര്‍ സംഘം ബസില്‍ കയറി.

മാന്നാനത്ത് എത്തിയപ്പോള്‍ മാന്നാനത്തെ സ്‌കൂളിലെ വിദ്യാര്‍ഥികളും ബസില്‍ കയറി. ഇതില്‍ പ്ലസ് ടു വിദ്യാര്‍ഥികളായ രണ്ട് കുട്ടികള്‍ മൂവര്‍ സംഘത്തില്‍പ്പെട്ട ഒരാളുടെ കാലില്‍ ചവിട്ടിയെന്നാരോപിച്ച്‌ ഇവര്‍ ബസില്‍ വച്ചു കുട്ടികളെ മര്‍ദിച്ചു.

മര്‍ദനം സഹിക്കാന്‍ വയ്യാതെ രണ്ടു കുട്ടികളും അടുത്ത ബസ് സ്റ്റോപ്പായ കുട്ടിപ്പടിയില്‍ ഇറങ്ങി. ഇവരോടൊപ്പം മൂവര്‍സംഘവും ഇറങ്ങുകയും രണ്ടു വിദ്യാര്‍ഥികളെയും വീണ്ടും മര്‍ദിക്കുകയുമായിരുന്നു.

ഇതു കണ്ട നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കണ്‍ട്രോള്‍ റൂം പോലീസ് എസ്‌ഐ റോയി ജേക്കബ്, ജൂണിയര്‍ എസ്‌ഐ പവനന്‍, സിപിഒ ശ്യാം എന്നിവര്‍ ചേര്‍ന്ന് അമ്മഞ്ചേരി ഭാഗത്തുനിന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.