
സ്വന്തം ലേഖിക
കുമരകം: കോട്ടയം-കുമരകം റോഡില്‍ വാഹനാപകടങ്ങൾ പെരുകുന്നു. ഇന്നലെ പല സമയങ്ങളിലായി ഉണ്ടായത് മൂന്ന് വാഹനാപകടങ്ങള്‍.
ഇന്നലെ രാത്രി 8.15ന് ജെട്ടി പാലത്തിന് വടക്കുവശത്തു തെരുവുനായ ബൈക്കിനു കുറുകെ ചാടിയുണ്ടായ അപകടത്തില്‍ യുവാവിനു പരിക്കേറ്റു. ബൈക്കില്‍ നിന്നു റോഡിലേക്കു തെറിച്ചുവീണ യുവാവിന്റെ ജീവന് രക്ഷപ്പെട്ടത് ഹെല്‍മറ്റ് ധരിച്ചിരുന്നതുകൊണ്ടുമാത്രം. കൈകാലുകള്‍ക്കു പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ 8.45ന് നടന്ന വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്റെ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു. ചെങ്ങളം മാവളന്തറ ജോയി (74)ക്കാണ് പരുക്കേറ്റത്. ജോയിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനശാല കവലയില്‍നിന്നും കുഴിപ്പള്ളി റോഡിലേക്കു തിരിയാന്‍ ശ്രമിക്കുന്നതിനിടയില്‍ ജോയിയുടെ സ്കൂട്ടറില്‍ ഐഷര്‍ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെ അറുപറ വളവില്‍ ബൈക്ക് ഇടിച്ച് കോണ്‍ക്രീറ്റ് വൈദ്യുതപോസ്റ്റ് ഒടിഞ്ഞു.