
പ്രണയസല്ലാപങ്ങള്‍ അതിരുവിടുന്ന ഇടവഴികളും ബസ് സ്റ്റാന്റും; സ്കൂള്‍ സമയങ്ങളില്‍ ഊരുചുറ്റല്‍; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പരസ്യമായി പുകവലിക്കുന്നു; കോട്ടയം ഗാന്ധിനഗറില്‍ യുവതലമുറയുടെ അഴിഞ്ഞാട്ടം….!
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡും സ്കൂളിനു സമീപത്തെ ഇടവഴികളും വിദ്യാര്‍ത്ഥികളുടെ പ്രണയ സല്ലാപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
ഇതിനു പുറമെ മെഡിക്കല്‍ കോളജിനു സമീപത്തുള്ള ഒരു പ്രദേശത്ത് കൂട്ടമായി എത്തുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്യമായി ഇരുന്നു പുകവലിക്കുന്നതായും നാട്ടുകാരും പ്രദേശവാസികളും പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ സമയങ്ങളില്പ്പോലും കുട്ടികള്‍ ക്ലാസില്‍ നിന്നിറങ്ങി ഊരു ചുറ്റുന്നത് പതിവാണെന്നും സമീപവാസികള്‍ പറയുന്നു. നേരത്തെ മെഡിക്കല്‍ കോളജ് കോമ്പൗണ്ടിനുള്ളിലുള്ള ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ചായിരുന്നു ഇക്കൂട്ടരുടെ പ്രണയ സല്ലാപങ്ങള്‍. ഇക്കാര്യം നാട്ടുകാര്‍ ആശുപത്രി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് ഇവിടേയ്ക്കുള്ള കവാടങ്ങള്‍ പൂട്ടുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ബസ് സ്റ്റാന്‍ഡ് പരിസരവും സമീപത്തെ ഇടവഴികളും ഇവര്‍ പ്രണയ സല്ലാപങ്ങള്‍ക്കായി തെരെഞ്ഞെടുത്തത്. ഇതോടുകൂടി മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ് പരിസരത്തും സമീപ പ്രദേശങ്ങളിലും പിങ്ക് പോലീസ്, മഫ്തി പോലീസ് എന്നിവരുടെ സാന്നിധ്യം വേണമെന്ന ആവശ്യം ശക്തമാകുന്നു.