
കോട്ടയം വടയാർ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആന ഇടഞ്ഞു; ആനയുടെ ആക്രമണത്തിൽ പൈക സ്വദേശിയായ പാപ്പാന് പരിക്ക്
കോട്ടയം: വടയാർ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആന ഇടഞ്ഞു. ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരുക്കേറ്റു.
തോടനാൽ മനക്കുന്ന് വടയാർ ക്ഷേത്രത്തിന് സമീപം തടി പിടിക്കാനെത്തിയ ആനയാണ് ഇടഞ്ഞത്. പൈക സ്വദേശിയായ പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 4 മണിയോടെ ഇടഞ്ഞ ആന പ്രദേശവാസിയുടെ പുരയിടത്തിലെ കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചിരുന്നു. ആനയെ തളച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0