video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (8.12.2022) നാട്ടകം, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (8.12.2022) നാട്ടകം, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (8.12.2022) നാട്ടകം, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂങ്കുടി, കളപ്പുരയ്ക്കൽ കടവ് ,വോഡാഫോൺ, മoത്തിൽക്കാവ്, മുട്ടം, പൊൻകുന്നത്തുകാവ് ,ഗവ:കോളേജ്, ഷാജി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എൻഎസ്എസ് കോളജ്, മലേക്കുന്ന്, തിരുമല, പെരുന്ന ഈസ്റ്റ്,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 മണി വരെ ഭാഗികമായും കുമരങ്കരി , മോനി, കൊട്ടാരം, പിച്ചി മറ്റം 9 മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.

3. രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ നരമംഗലം, നെല്ലിയനിക്കാട്ടുപാറ, വലവൂർ സിമന്റ്‌ ഗോഡൗൺ, ചേർപ്പാടം, മങ്കോമ്പ്,ഇടനാട് അമ്പലം, ഇടനാട് സ്കൂൾ, അരവിന്ദ് ക്രഷർ, റിയോടെക് ഫാക്ടറി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

4. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, കോൺകോർഡ്, പി. പി. ചെറിയാൻ, പൊൻപുഴപൊക്കം, പൊൻപുഴ, റൈസിംഗ്സൺ, ബെദനി എസ്. എൻ. ഡി. പി , കൂമ്പാടി, കാവനാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

5. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തീയേറ്റർപടി,7th മൈൽ, കുരുവിക്കൂട്, മഞ്ചക്കുഴി,മടുക്കക്കുന്ന്, കണ്ടം ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

6. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗലം, എരുമപ്പെട്ടി, വല്യാഴം ട്രാൻസ്ഫോമറുകളിൽ രാവിലെ 10.30 മുതൽ 12 വരെ വൈദ്യുതി മുടങ്ങും

7. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പട്ടത്താനം കോളനി ഭാഗത്ത് LT മെയ്ന്റനൻസ് നടക്കുന്നതു മൂലം രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

8. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പരിപ്പ് , കുഴിവേലിപ്പടി, ഒളശ്ശ എന്നീ ഭാഗങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.