കോട്ടയം ജില്ലയിൽ നാളെ (06.12.2022) അയ്മനം, പൈക, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (06.12.2022) അയ്മനം, പൈക, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൊണ്ടമ്പ്രാൽ, കുമ്മനം , താഴത്തങ്ങാടി , അമ്പൂരം, പൊന്മല, ഇളം കാവ്, ഇടക്കാട്ട് പള്ളി എന്നീ പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യൂതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. തീക്കൊയി സെക്ഷൻ പരിധിയിൽ 11KV ലൈൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 9.30 മുതൽ 5 വരെ വാഗമൺ കുരിശുമല ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശത്ത് വൈദ്യുതി മുടങ്ങും.
3. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൈകടവർ, താഷ്കൻ്റ്, ഞണ്ടുപാറ, ഞണ്ടുപാറ ടവർ,ഉരുളികുന്നം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
4. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ്, തുരുത്തിപ്പള്ളി, തുരുത്തിപ്പള്ളി ടവർ, പുന്നമൂട്, ഉദയ, നിറപറ, മുളക്കാംത്തുരുത്തി No.1, മുളക്കാംത്തുരുത്തി No.2, യൂദാപുരം, വെള്ളേകളം, മലകുന്നം No2, പ്ലാമൂട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
5. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 5 വരെ LT വർക്ക് ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ മുതൽ വാക്കാപ്പറമ്പ് വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
6. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നീലാണ്ട പടി , കുരിശുപള്ളി , ചെട്ടിപ്പടി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
7. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പട്ടത്താനം കോളനി ട്രാൻസ്ഫോർമറിൽ വരുന്ന കൺസ്യൂമേഴ്‌സ് നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.