
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (3/11/2022) ഗാന്ധിനഗർ, അതിരമ്പുഴ, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പനമ്പാലം മുതൽ കുടമാളൂർ ജംഗ്ഷൻ, ചർച്, പിച്ചനാട്ടു കോളനി, പുളിഞ്ചുവട്, തൂത്തൂട്ടി വരെയും, കുടമാളൂർ ജംഗ്ഷൻ മുതൽ അമ്പാടി കരി കുളങ്ങര വരെയും, രാവിലെ9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. തെങ്ങണ സെക്ഷൻ പരിധിയിൽ പങ്കിപ്പുറം no 1, കുര്യച്ചൻപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 2മണി വരെ ഭാഗികം ആയി വൈദ്യുതി മുടങ്ങും.
3.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പി എച്ച് സി, പനയത്തി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
4. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആനക്കുളങ്ങര, ശ്രീപെരുമ്പക്കാവ്, വള്ളിച്ചിറ, ബോയ്സ് ടൗൺ, അല്ലാപ്പാറാ, മുണ്ടുപാലം എന്നിവടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
5. മരങ്ങാട്ടുപള്ളി സെക്ഷൻ പരിധിയിൽ 11 kV ലൈനിലുള്ള ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി ഉള്ളതിനാൽ രാവിലെ 9 മുതൽ 5 വരെ മണിയാക്കുപ്പാറ, മലബാർ സ്റ്റീൽസ്, ചീങ്കല്ലേൽ, ചീങ്കല്ലേൽ പള്ളി, സാന്തോം മെറ്റാകാസ്റ്റ്, മതു കുളം മല, മുക്കട ,ചേറ്റുക്കളം, MUM ഹോസ്പിറ്റൽ, കുഴിപ്പിൽ, മോനിപ്പിളളി ഐഡിയാ ടവർ, മോനിപ്പള്ളി ടൗൺ, കൊക്കരണി, കട്ടയ്ക്കൽ, കല്ലടുക്കി , കോമാക്കി, ഗ്രാമിക,, നിരപ്പും പുറം, നീരാക്കൽ, ഗാലക്സി, ആച്ചിക്കൽ, കുടുക്കപ്പാറ, പയസ് മൗണ്ട്, മാങ്കുഴി എന്നീ ട്രാൻസ്ഫോർമറുകൾ ഓഫായിരിക്കും.
6. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക് ഉള്ളതിനാൽ രാവിലെ 9 മുതൽ 4 വരെ കടുവാമൂഴി, വെട്ടിപ്പറമ്പ്, ചകിണിയാംതടം, പുതുശ്ശേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.