play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് (01-10-2022) കൂരോപ്പട, അതിരമ്പുഴ, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (01-10-2022) കൂരോപ്പട, അതിരമ്പുഴ, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ ഇന്ന് (01-10-2022) കൂരോപ്പട, അതിരമ്പുഴ, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പമ്പ് ഹൗസ്, മഞ്ചേരിക്കളം, സാംസ്‌കാരിക നിലയം, മണ്ണാത്തിപാറ, ചീരഞ്ചിറ no1, no 2, കുളങ്ങരപ്പടി, തരാപ്പടി, പാത്തിക്കൽ എ ടത്തരകടവ്.എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിപറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

3. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ത്യക്കേൽഅമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 4.30 വരെ മുടങ്ങും.

4. അയ്മനം സെക്ഷന്റെ കീഴിലുള്ള തിരുവാറ്റ, വാരിശ്ശേരി, ചുങ്കം എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

5. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിയാനി, താമരക്കുളം, വള്ളിച്ചിറ, മുറിഞ്ഞാറ, ഇല്ലിക്കൽ, പാലക്കാട്ടുമല, ആർ ജി കോളനി, പുലിയന്നൂർ അമ്പലം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.