കോട്ടയം ജില്ലയിൽ നാളെ (20-09-2022) രാമപുരം, കുറിച്ചി, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (20-09-2022) രാമപുരം, കുറിച്ചി, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 5.30 വരെ ചെറുനിലം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ് No. 1, കല്ലുകടവ് No. 2എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

3. പാലാ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വരുന്ന പന്ത്രണ്ടാം മൈൽ, കടയം, കുറ്റില്ലാം മീനച്ചിൽ വായനശാല, പാലാക്കാട് എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

4. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലയ്ക്കലോടിപ്പടി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9.30 മുതൽ 5.30 വരെയും കൊച്ചുമറ്റം ട്രാൻസ്ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

5. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുട്ടിയാനിക്കുന്ന് ട്രാൻസ്ഫോർമർ ഭാഗത്ത് രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

6. വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പന്നിത്തടം ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ ചൊവ്വാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും.