
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ 447 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
447 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 12 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 187 പേർ രോഗമുക്തരായി. 3077 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം ബാധിച്ചവരിൽ 197 പുരുഷൻമാരും 199 സ്ത്രീകളും 51 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 86 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 3040 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 348208 പേർ കോവിഡ് ബാധിതരായി. 342062 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14576 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 78
ചങ്ങനാശ്ശേരി – 23
പാലാ -22
കാഞ്ഞിരപ്പള്ളി. വാഴൂർ -19
ഏറ്റുമാനൂർ -16
വിജയപുരം, ചിറക്കടവ് – 12
പാമ്പാടി, തലയോലപ്പറമ്പ്, കൂരോപ്പട – 11
പാറത്തോട് -9
അതിരമ്പുഴ, ഉഴവൂർ, പള്ളിക്കത്തോട്, മണിമല – 7
പുതുപ്പള്ളി, കരൂർ, വാഴപ്പള്ളി, അയ്മനം, പൂഞ്ഞാർ തെക്കേക്കര, നീണ്ടൂർ, വാകത്താനം, കങ്ങഴ, എരുമേലി, ആർപ്പൂക്കര, പനച്ചിക്കാട്- 6
മാടപ്പള്ളി, കുറിച്ചി, കല്ലറ, തലപ്പലം -4
മുണ്ടക്കയം, അയർക്കുന്നം, വെള്ളാവൂർ, മുത്തോലി, വെളിയന്നൂർ, കിടങ്ങൂർ, തൃക്കൊടിത്താനം, അകലക്കുന്നം, മാഞ്ഞൂർ -4
പൂഞ്ഞാർ, കാണക്കാരി, മീനച്ചിൽ, ഞീഴൂർ, തിടനാട്, കൊഴുവനാൽ, വെള്ളൂർ -3
തിരുവാർപ്പ്, കടനാട്, വൈക്കം, കടുത്തുരുത്തി, കുമരകം, എലിക്കുളം, ഈരാറ്റുപേട്ട, രാമപുരം, പായിപ്പാട്, നെടുംകുന്നം, കുറവിലങ്ങാട്, തീക്കോയി- 2
മണർകാട്, മുളക്കുളം, ചെമ്പ്, കൂട്ടിക്കൽ, ഭരണങ്ങാനം, മരങ്ങാട്ടുപള്ളി, കറുകച്ചാൽ, കടപ്ലാമറ്റം, മീനടം – 1



