കോട്ടയം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ത്തു; സംഭവം അർദ്ധരാത്രി; ആലപ്പുഴയിൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം; സംസ്ഥാനത്ത് വ്യാപകമായി ആക്രമണ സാധ്യതയെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്; വീഡിയോ ഇവിടെ കാണാം..
സ്വന്തം ലേഖിക
കോട്ടയം: അര്‍ദ്ധരാത്രി സിപിഎം പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടയിൽ
കോട്ടയം ഡിസിസി ഓഫീസിന് നേരെ കല്ലേറ്.
ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിപിഎം പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
വീഡിയോ ഇവിടെ കാണാം;
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. രാവിലെയാണ് ഇത് അറിഞ്ഞത്. ആരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല.
തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറുണ്ടായതിനു പിന്നാലെ തിരുവനന്തപുരത്തും ആലപ്പുഴയിലും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനമാണ് നടക്കുന്നത്. ആലപ്പുഴ നഗരത്തിലെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു.
രാത്രി ഒന്നരയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തി. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടായിരുന്നു പ്രകടനം. പ്രകടനം കടന്ന് പോയതിന് പിന്നാലെ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്ത് റോഡില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തി.
കെ സുധാകരനെയും വി ഡി സതിശനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് ഡിവൈഎഫ്‌ഐക്ക് ഉണ്ടെന്നായിരുന്നു ജില്ലാ പ്രസിഡൻ്റ് ജയിംസ് സാമുവലിൻ്റെ പ്രസംഗം.
രാത്രി പതിനൊന്നരയോടെയായിരുന്നു തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറുണ്ടായത്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്.
താഴത്തെ നിലയില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി വിവരം. എല്‍.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സ്ഥലത്ത് പൊലീസ് സന്നാഹം ശക്തമാണ്. നഗരത്തില്‍ കനത്ത പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.