play-sharp-fill
കോട്ടയം ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ്; 20 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ്; 20 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 20 പേര്‍ രോഗമുക്തരായി. 1701 പരിശോധനാഫലങ്ങളാണു ലഭിച്ചത്.


രോഗം ബാധിച്ചവരില്‍ 13 പുരുഷന്‍മാരും 16 സ്ത്രീകളും രണ്ട് കുട്ടിയും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 6 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 344 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447532 പേര്‍
കോവിഡ് ബാധിതരായി. 445735 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-4
പാലാ-3
പള്ളിക്കത്തോട്,നെടുംകുന്നം, കരൂര്‍, പാമ്പാടി. മണര്‍കാട്, കൊഴുവനാല്‍-2
കടുത്തുരുത്തി, വെച്ചൂര്‍, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, കടപ്ലാമറ്റം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, വാകത്താനം, ഈരാറ്റുപേട്ട, ചങ്ങനാശേരി, എരുമേലി- 1