play-sharp-fill
കോട്ടയം ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ്; 49 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ്; 49 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക

കോട്ടയം: ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 49 പേര്‍ രോഗമുക്തരായി. 1108 പരിശോധനാഫലങ്ങളാണു ലഭിച്ചത്.


രോഗം ബാധിച്ചവരില്‍ 17 പുരുഷന്‍മാരും 17 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 6 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 353 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447502 പേര്‍
കോവിഡ് ബാധിതരായി. 444615 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

ചങ്ങനാശേരി-4
്‌വാഴൂര്‍, പാലാ, മണര്‍കാട്-3
കുറവിലങ്ങാട്, കരൂര്‍, കാണക്കാരി, വാകത്താനം-2
ഞീഴൂര്‍, മുണ്ടക്കയം, മൂന്നിലവ്, അയര്‍ക്കുന്നം, മുത്തോലി, പാമ്പാടി, കോട്ടയം, വൈക്കം, തിരുവാര്‍പ്പ്, ഭരണങ്ങാനം, കടപ്ലാമറ്റം, മേലുകാവ്, അതിരമ്പുഴ, മണിമല-1