കോട്ടയം ജില്ലയിൽ 542 പേർക്ക് കോവിഡ്; 1530 പേർക്ക് രോഗമുക്തി
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ 542 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 11 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1530 പേർ രോഗമുക്തരായി. 5244 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 199 പുരുഷൻമാരും 284 സ്ത്രീകളും 60 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ 7955 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 440162 പേർ കോവിഡ് ബാധിതരായി. 430884 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 10724 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 79
ചങ്ങനാശേരി – 26
കാഞ്ഞിരപ്പള്ളി – 22
മുണ്ടക്കയം – 20
പാലാ -17
ചിറക്കടവ്-14
വാഴപ്പള്ളി-13
ഏറ്റുമാനൂർ – 12
നെടുംകുന്നം, ഞീഴൂർ, മുത്തോലി, തൃക്കൊടിത്താനം -11
കടുത്തുരുത്തി – 10
അതിരമ്പുഴ, എരുമേലി, പാറത്തോട്, ഭരണങ്ങാനം, മണർകാട്, മരങ്ങാട്ടുപിള്ളി – 9
തലയോലപ്പറമ്പ്, പാമ്പാടി, വെള്ളൂർ, കടപ്ലാമറ്റം -8
തിടനാട്, ആർപ്പൂക്കര, ഉഴവൂർ, കറുകച്ചാൽ, വിജയപുരം, പായിപ്പാട്, കാണക്കാരി – 7
മാടപ്പള്ളി, പൂഞ്ഞാർ, വാഴൂർ, ചെമ്പ്, പനച്ചിക്കാട്, മുളക്കുളം-6
പുതുപ്പള്ളി, ഉദയനാപുരം, വാകത്താനം, കൂട്ടിക്കൽ, മീനച്ചിൽ – 5
വൈക്കം,മണിമല, അയർക്കുന്നം, കിടങ്ങൂർ, കങ്ങഴ, കുറിച്ചി, രാമപുരം, അയ്മനം – 4
എലിക്കുളം, പള്ളിക്കത്തോട്, വെള്ളാവൂർ, കൊഴുവനാൽ, മാഞ്ഞൂർ, കുമരകം, മറവൻതുരുത്ത്, കുറവിലങ്ങാട്, മേലുകാവ്, കരൂർ, കല്ലറ – 3
വെളിയന്നൂർ, അകലക്കുന്നം, തലപ്പലം, പൂഞ്ഞാർ തെക്കേക്കര, മീനടം, നീണ്ടൂർ, തീക്കോയി, കൂരോപ്പട, തലയാഴം – 2
മൂന്നിലവ്, കോരുത്തോട്, കടനാട്, തിരുവാർപ്പ്, ഈരാറ്റുപേട്ട, ടി.വി പുരം – 1
(കെ.ഐ.ഒ.പി.ആർ 454/2022)
പൾസ് പോളിയോ യജ്ഞം 27ന്;
ജില്ലയിൽ 1296 ബൂത്തുകൾ
കോട്ടയം: ലോകത്തു നിന്നും പോളിയോ രോഗം ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 27ന് സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ യജ്ഞം നടക്കും. ജില്ലയിലെ അഞ്ചു വയസ് വരെയുള്ള 1.08 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോക്കെതിരായ തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു.
സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.
ബൂത്തുകളിൽ കുട്ടികളുമായി എത്തുമ്പോൾ കൈകൾ അണുവിമുക്ത മാക്കുകയും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കാനായി ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന സമയത്ത് കുട്ടികളുമായി എത്തി തുള്ളിമരുന്ന് നൽകാൻ അമ്മമാർ ശ്രദ്ധിക്കണം.
തുള്ളിമരുന്ന് നൽകാനായി കുട്ടികളെ ബൂത്തിൽ കൊണ്ടു വരുമ്പോൾ പ്രത്യേക ശ്രദ്ധയും കരുതലും വേണം. എല്ലാവരും കോവിഡ് 19 മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
കോവിഡ് മാർഗനിർദ്ദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ രണ്ടായിരത്തിനു ശേഷവും രാജ്യത്ത് 2011 നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന രാജ്യത്തെ പോളിയോ മുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കാനാണ് മരുന്ന് നൽകുന്നത്. അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്നു നൽകണമെന്ന് ഡി.എം.ഒ. പറഞ്ഞു.