play-sharp-fill
നഗരസഭയിലെ വഴിവിട്ട ഭരണം; കോട്ടയം നഗരസഭ ഓഫിസിന് മുന്നിൽ ഇന്ന് രാവിലെ പത്തിന് എൽഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തും

നഗരസഭയിലെ വഴിവിട്ട ഭരണം; കോട്ടയം നഗരസഭ ഓഫിസിന് മുന്നിൽ ഇന്ന് രാവിലെ പത്തിന് എൽഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തും

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം നഗരസഭ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്.

നഗരസഭയിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവരാനും നഗരത്തിൻ്റെ വികസനം ഉറപ്പാക്കാനുമായാണ് ഇന്ന് രാവിലെ പത്തു മണിയ്ക്ക് എൽഡിഎഫ് നഗരസഭ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഷിക പദ്ധതി യഥാസമയം നടപ്പാക്കുക, പദ്ധതികൾ അട്ടിമറിക്കുന്ന ഭരണസമിതിയുടെ ഗൂഡ നീക്കം അവസാനിപ്പിക്കുക, നാടിന്റെ വികസനം അട്ടിമറിക്കുന്ന ഭരണകക്ഷിയെ ഒറ്റപ്പെടുത്തുക, കണ്ടിജെന്റ് ജീവനക്കാരുടെ നിയമനം എത്രയും വേഗം നടപ്പാക്കുക, ജീവനക്കാരുടെ നിയമനം അഴിമതിയ്ക്കു വേണ്ടി നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക, ചെയർപേഴ്‌സണിന്റെ ധിക്കാരപരമായ പെരുമാറ്റം അവസാനിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ പിഎംഎവൈ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉടൻ അവസാനിപ്പിക്കുക, ലൈഫ് മിഷൻ പദ്ധതി ഉടൻ നടപ്പാക്കുക, സ്റ്റാൻഡിംങ് കമ്മിറ്റികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക, പൂട്ടിക്കിടക്കുന്ന പകൽവീട് തുറന്ന് പ്രവർത്തിപ്പിക്കുക, വനിത വിശ്രമ കേന്ദ്രം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, സ്‌ളോട്ടർ ഹൗസ് പ്രവർത്തനം ആരംഭിക്കുക, കോടിമതയിലെ പച്ചക്കറി മാർക്കറ്റിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, കോടിമത ഫിഷ് മാർക്കറ്റ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, തെരുവുനായകളുടെ വിഷയത്തിൽ സർക്കാർ ഉത്തരവ് ഉടൻ നടപ്പാക്കുക, തെരുവുവിളക്കുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, ജീവനക്കാരെ അന്യായമായി സോൺ മാറ്റുന്ന നടപടി ഉടൻ അവസാനിപ്പിക്കുക, അഴിമതിയും സ്വജനപക്ഷപാതവും ഉടൻ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽഡിഎഫ് സമരം നടത്തുന്നത്.