video
play-sharp-fill

അഴിമതിയിൽ മുങ്ങിയ കോട്ടയം നഗരസഭ ആംആദ്മി പ്രവർത്തകർ ശനിയാഴ്ച്ച തൂത്തുവാരി വൃത്തിയാക്കും

അഴിമതിയിൽ മുങ്ങിയ കോട്ടയം നഗരസഭ ആംആദ്മി പ്രവർത്തകർ ശനിയാഴ്ച്ച തൂത്തുവാരി വൃത്തിയാക്കും

Spread the love

സ്വന്തം ലേഖിക

കോട്ടയം: അഴിമതിയിൽ മുങ്ങിയ കോട്ടയം നഗരസഭ ആംആദ്മി പ്രവർത്തകർ നവംബർ 26 ശനിയാഴ്ച്ച തൂത്തുവാരി വൃത്തിയാക്കുന്നു.

ആംആദ്മി പാർട്ടി കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടിയുടെ 10-ാം ജന്മദിനാഘോഷം കോട്ടയം നഗര സഭയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ നിരന്തര സമര കാഹളത്തോടുകൂടി നടത്തുവാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യ നിർമ്മാർജന വിഷയത്തിൽ വൻ പരാജയമായ നഗരസഭയുടെ കെടുകാര്യസ്ഥതമൂലം കോട്ടയം പട്ടണം അക്ഷരാർത്ഥത്തിൽ ചീഞ്ഞു നാറുകയാണ്. പട്ടണത്തിൽ പലഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങൾ ചീഞ്ഞുനാറി പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്നു.

അഴിമതിയിലും കെടുകാര്യസ്ഥതയിലും അഭിരമിക്കുന്ന നഗരസഭാധികൃതരും കൗൺസിലും ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. ഈ ഗുരുതരാവസ്ഥയെ കുറിച്ച് തേർഡ് ഐ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ മാസങ്ങളായി റിപ്പോർട്ട് ചെയ്യുകയാണ്. എന്നാൽ ഇതുവരെയായിട്ടും യാതൊരുവിധ നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. ജനങ്ങളിൽ നിന്നും നിയമവിരുദ്ധമായി നികുതി പിരിക്കാൻ വേണ്ടി മാത്രം എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നാണ് ജനം ചോദിക്കുന്നത്.

അഴിമതിയുടെ കൂത്തരങ്ങായ കോട്ടയം നഗരസഭയെ ശുദ്ധീകരിക്കാൻ ചൂലേന്തിയ ആം ആദ്മി പ്രവർത്തകർ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നഗരസഭ തൂത്തുവാരി വൃത്തിയാക്കും. തുടർന്ന് 5 മണിക്ക് ഗാന്ധി സ്ക്വയറിൽ ചേരുന്ന യോഗം നിയോജകമണ്ഡലം കൺവീനർ അഡ്വ.സന്തോഷ് കണ്ടംചിറ ഉദ്ഘാടനം ചെയ്യും.

വിവിധ നേതാക്കൾ പ്രസംഗിക്കും, പാർട്ടിയുടെ 10-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പായസവിതരണവും ഉണ്ടാകും.