video
play-sharp-fill

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവം;  നഗരത്തിൽ കോൺഗ്രസ് പ്രകടനവും പ്രതിഷേധ യോഗവും നടത്തി

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവം; നഗരത്തിൽ കോൺഗ്രസ് പ്രകടനവും പ്രതിഷേധ യോഗവും നടത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഡിസിസി ഓഫിസിന് നേരെ ഇന്നലെ രാത്രിയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഇന്നലെ അർദ്ധരാത്രിയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് എറിഞ്ഞ് തകർത്തത്.


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിസി ഓഫിസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പുളിമൂട് ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
തുടർന്ന് ഗാന്ധി സ്ക്വയറിൽ പ്രതിഷേധ യോഗവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ , നഗരസഭാ കൗൺസിലർ എം.പി സന്തോഷ്കുമാർ , എസ്.ഗോപകുമാർ , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ, ജെയ്ജി പാലക്കലോടി തുടങ്ങിയവർ പ്രസംഗിച്ചു.