
സ്വന്തം ലേഖകൻ
കോട്ടയം: പ്രണയത്തിന് പ്രായവും പദവിയൊന്നും പ്രശ്നം അല്ലന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ചുറ്റുമുള്ളതെല്ലാം മറന്നുപോകുന്ന ഉദ്യോഗസ്ഥ പ്രണയം നടക്കുന്നത് കോട്ടയം കളക്ട്രേറ്റ് വളപ്പിലാണ്.
റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയ്ക്കും അതേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും തമ്മിലാണ് മരംചുറ്റി പ്രണയം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഫീസ് സമയം കഴിഞ്ഞാൽ ഇരുവരുടെയും പ്രണയ സല്ലാപത്തിന് കളക്ട്രേറ്റ് വളപ്പിലെ മരങ്ങൾ സാക്ഷിയാണ്. ഉന്നത പദവിയിലിരിക്കുന്നതും മധ്യവയസ്കരുമായ ഇരുവരും അവരുടെ തസ്തികയും പ്രായവും മറന്നാണ് പ്രണയിക്കുന്നത്.
ഇത് റവന്യു വകുപ്പിന് തന്നെ നാണക്കേടായിരിക്കുകയാണ്.
മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവരുമായവർ കളക്ട്രേറ്റ് വളപ്പ് തങ്ങളുടെ പ്രണയനിമിഷങ്ങൾക്കുള്ള ഇടമാക്കി മാറ്റിയെന്നാണ് ആരോപണം.