video
play-sharp-fill

കോട്ടയത്തെ നവീകരിച്ച കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

കോട്ടയത്തെ നവീകരിച്ച കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ലോക വായനാദിനത്തില്‍ പുതിയ പുസ്തകങ്ങളോടെ നവീകരിച്ച കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.

മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാസ്റ്റര്‍ ആദിത്യന്‍ മണിക്കുട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്പരം ചീഫ് എഡിറ്റര്‍ ഔസേഫ് ചിറ്റക്കാട് മുഖ്യാതിഥിയായിരുന്നു.കുട്ടികളുടെ ലൈബ്രറി ആന്‍ഡ് ജവഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.ജയകുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, നന്ത്യാട് ബഷീര്‍, ബിനോയ് വേളൂര്‍, പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

മാസ്റ്റര്‍ ആദിത്യന് കുട്ടികളുടെ ലൈബ്രറിയില്‍ സൗജന്യ അംഗത്വം നല്‍കി. ചടങ്ങില്‍ ഔസേപ്പ് ചിറ്റക്കാട് നൂറ് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.