play-sharp-fill
കോട്ടയം നഗരമധ്യത്തിലെ ബാർ മാനേജരെയും ജീവനക്കാരനെയും കുത്തിയ വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതി ബിന്റോ ബേബി ഇന്നലെ സംക്രാന്തിയിൽ സ്വകാര്യ ബസ് കണ്ടക്ടറെയും കുത്തി വീഴ്ത്തി; രണ്ട് ദിവസത്തിനിടെ മൂന്ന് പേരെ കുത്തി വീഴ്ത്തിയ അക്രമി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: ബാർ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

പെരുമ്പായിക്കാട് സംക്രാന്തി കണ്ണചേൽ വീട്ടിൽ ബേബി മകൻ ബിന്റോ ബേബി (22) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കോട്ടയത്തുള്ള അഞ്ജലി പാർക്ക് ഹോട്ടലിന്റെ കൗണ്ടറിൽ ബഹളം ഉണ്ടാക്കിയതിനെതുടർന്ന് ബാർ മാനേജർ ഇയാളെ പറഞ്ഞു വിടാൻ ശ്രമിക്കുന്നതിനിടയിൽ മാനേജരെ കത്തികൊണ്ട് കുത്തുകയും തടയാൻ വന്ന മറ്റൊരു ബാർ ജീവനക്കാരനെയും ഇയാൾ കുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞ പ്രതിയെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗാന്ധിനഗറിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾ കഴിഞ്ഞദിവസം സംക്രാന്തി നീലിമംഗലത്തു വച്ച് ബസ് കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതിയാണ്. ഇയാൾക്ക് ഗാന്ധി നഗർ സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ അനൂപ് കൃഷ്ണ,എസ്.ഐ ശ്രീജിത്ത്, സി.പി.ഓ മാരായ വിഷ്ണു, വിജയ് ശങ്കർ, രതീഷ്, ലിബിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.