മണ്ഡല മകരവിളക്ക് മഹോത്സവം; അയ്യപ്പ സേവാ സംഘത്തിൻ്റെ കോട്ടയം ജില്ലയിലെ സേവന ക്യാമ്പുകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം; മെഡിക്കൽ കോളേജ് ക്വാഷ്വാലിറ്റിക്ക് സമീപം ആദ്യത്തെ മുഴുവൻ സമയ സേവന ക്യാമ്പ് ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് അയ്യപ്പ സേവാ സംഘത്തിൻ്റെ ജില്ലയിലെ സേവന ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ തുടങ്ങി.

കോട്ടയം മെഡിക്കൽ കോളേജ് ക്വാഷ്വാലിറ്റിക്ക് സമീപം ആദ്യത്തെ മുഴുവൻ സമയ സേവന ക്യാമ്പ് ആരംഭിച്ചു. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള ഓഫീസ് കെട്ടിടത്തിൽ കോട്ടയം ജില്ലാ മെഡിക്കൽ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കുമരകം കുടുബാരോഗ്യ കേന്ദ്രത്തിൻ്റെ പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.സംഘത്തിൻ്റെ ഓഫിസിൽ മുഴുവൻ സമയവും വിരിവയ്ക്കുന്നതിനും, ചുക്കുവെള്ള വിതരണം നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടാതെ ആംബുലൻസ് സർവ്വീസ് , കെ എസ് ആർ ടി സി ബസ് ബുക്കിംങ് സർവീസും ഇവിടെ ലഭ്യമാണ്.