
സ്വന്തം ലേഖിക
ചെങ്ങന്നൂര്‍: കറ്റാനത്ത് നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു.
രോഗിയെ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെത്തി ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. ഇവര്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി. റോഡില്‍ ചെങ്ങന്നൂര്‍ നന്ദാവനം ജംഗ്ഷനു സമീപം ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ആംബുലന്‍സ് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണംവിട്ട് ഇടത്തേക്ക് പാളി റോഡരികിലെ ഇരുമ്പ് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഓക്സിജന്‍ നല്കി കിടത്തിയിരിക്കുകയായിരുന്ന രോഗിയുടെ മാസ്ക് ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയി. അപകടത്തില്‍ വൈദ്യുതി തൂണും നടപ്പാതയിലെ ഇരുമ്പ് കൈവരിയും തകര്‍ന്നു.
വൈദ്യുതി തൂണില്‍ കുടുങ്ങിക്കിടന്ന ആംബുലന്‍സിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയാണ് നീക്കം ചെയ്തത്. തുടര്‍ന്ന് നഗരത്തിലെ വൈദ്യുതി വിതരണവും തടസപ്പെട്ടു.




