
സ്വന്തം ലേഖകൻ
കോട്ടയം: കൂറ്റന്‍ ഇരുമ്പുതൂണുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ആര്‍ക്കും വേണ്ടാത്ത ആകാശപാത കോട്ടയം നഗരത്തിന് ബാധ്യതയായി.
ആകാശ പാതയുടെ തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയെന്നും പണി പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാർ കഴിഞ്ഞ മാസം സർക്കാരിന് പരാതി നല്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പരാതിക്ക് ലഭിച്ച മറുപടിയിലാണ് മുകളിലോട്ട് കയറാനുള്ള സ്റ്റെയർകേസ് നിർമിക്കാനുള്ള സ്ഥലം കണ്ടെത്താത്തതിനാലാണ് പണി നിർത്തി വെച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ച് റോഡ് സേഫ്റ്റി അതേറ്റിട്ടി മറുപടി നല്കിയത്.
ഇതോടെയാണ് പകുതി പണിതതും തുരുമ്പെടുത്ത് ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്നതുമായ ആകാശപാത പൊളിച്ച് കളയണമെന്നും പൊതുജനങ്ങളുടെ ജീവന് സംരക്ഷണം നല്കണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനേയും, ജില്ലാ കളക്ടറേയും , റോഡ് സേഫ്റ്റി അതോറിറ്റിയേയും എതിർ കക്ഷികളാക്കിയാണ് ഹർജി നല്കിയത്. അഡ്വ. കെ രാജേഷ് കണ്ണൻ തേർഡ് ഐ ന്യൂസിന് വേണ്ടി ഹാജരാകും
നഗരത്തിലെ കാല്‍നടയാത്രക്കാരെ അപകടങ്ങളില്‍നിന്നു രക്ഷിക്കാനും ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനും എന്ന അവകാശവാദത്തോടെ അന്നുമിന്നും കോട്ടയം എം.എല്‍.എയായ അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രത്യേക താല്പര്യമെടുത്താണ് പദ്ധതിക്ക് ഭരണാനുമതി നേടിയെടുത്തത്. പിന്നീട് ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തു ഭരണമാറ്റമുണ്ടായി. അഞ്ചേകാല്‍ കോടിയുടെ പദ്ധതിയില്‍ ഒന്നേമുക്കാല്‍ കോടി ചെലവഴിച്ചു. പക്ഷേ, തുടര്‍ന്നുപോകാന്‍ കഴിയാത്തവിധം അപ്രായോഗികമാണെന്നു വ്യക്തമായതോടെ പദ്ധതി നിലച്ചു. പിന്നീടാണ് എം.എല്‍.എ തന്നെ മുന്‍കയ്യെടുത്ത് ഗാന്ധിസ്മൃതി മണ്ഡപം എന്ന ആശയം കൊണ്ടുവന്നത്. അതും യാഥാര്‍ത്ഥ്യമായില്ല.
കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുന്ന വന്‍പദ്ധതിയായി മുന്‍ സര്‍ക്കാരും എം.എല്‍.എയും മാത്രമല്ല, സ്ഥലംവിട്ടു കൊടുത്ത നഗരസഭയും അവതരിപ്പിച്ച പദ്ധതി നാണക്കേടിന്റെ പര്യായമായി മാറി. കപടവികസനത്തിന് ഉദാഹരണമെന്ന് എല്‍.ഡി.എഫും യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതിയായതുകൊണ്ട് തുരങ്കം വെച്ചുവെന്നാണ് എം എൽ എയുടേയും ആരോപണം.



