play-sharp-fill
കോട്ടയത്തെ ആകാശപാത പൊളിക്കുമോ?  ഇന്നറിയാം; സർക്കാരിന്റെ വിശദീകരണത്തിനായി മാറ്റിയ ഹർജി   ഇന്ന്  ഹൈക്കോടതിയിൽ; ആർക്കും ഉപകാരമില്ലാതെ ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന കമ്പിക്കൂട് പൊളിച്ചു മാറ്റണമെന്ന തേർഡ് ഐ ന്യൂസിന്റെ ഹർജിയിൽ കക്ഷി ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും

കോട്ടയത്തെ ആകാശപാത പൊളിക്കുമോ? ഇന്നറിയാം; സർക്കാരിന്റെ വിശദീകരണത്തിനായി മാറ്റിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ; ആർക്കും ഉപകാരമില്ലാതെ ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന കമ്പിക്കൂട് പൊളിച്ചു മാറ്റണമെന്ന തേർഡ് ഐ ന്യൂസിന്റെ ഹർജിയിൽ കക്ഷി ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിക്കുമോ? ഇന്നറിയാം. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ ആവശ്യമില്ലങ്കിൽ പൊളിച്ച് കളഞ്ഞ് കൂടെയെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. തുടർന്ന് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തിര റിപ്പോർട്ട് നല്കാനും സർക്കാരിനോട് ആവശ്യപ്പെട്ട് ഹർജി മാറ്റുകയായിരുന്നു.


ആർക്കും ഉപകാരമില്ലാതെ നിൽക്കുന്ന കമ്പിക്കൂട് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കക്ഷി ചേർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാശ പാതയുടെ തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയെന്നും പണി പൂർത്തീകരിക്കണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് കഴിഞ്ഞ മാസം സർക്കാരിന് പരാതി നല്കിയിരുന്നു.

ഈ പരാതിക്ക് ലഭിച്ച മറുപടിയിലാണ് മുകളിലോട്ട് കയറാനുള്ള സ്റ്റെയർകേസ് നിർമിക്കാനുള്ള സ്ഥലം കണ്ടെത്താത്തതിനാലാണ് പണി നിർത്തി വെച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് റോഡ് സേഫ്റ്റി അതേറ്റിട്ടി മറുപടി നല്കിയത്.

ഇതോടെയാണ് പകുതി പണിതതും തുരുമ്പെടുത്ത് ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നതുമായ ആകാശപാത പൊളിച്ച് കളയണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്കണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനേയും, ജില്ലാ കളക്ടറേയും , റോഡ് സേഫ്റ്റി അതോറിറ്റിയേയും എതിർ കക്ഷികളാക്കിയാണ് ഹർജി നല്കിയത്. തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹാജരാകും