കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുറവിലങ്ങാട്: കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

വെമ്പള്ളി കദളിക്കാട്ടിൽ പരേതനായ ബാബുവിന്റെ ഏക മകൻ ജിഷ്ണു ബാബു(24) ആണ് മരിച്ചത്. കോട്ടയം കുറവിലങ്ങാട് വെമ്പള്ളി കടപ്ലാമറ്റം റോഡിൽ കല്ലോലി പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെമ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിൽ നിന്നും ഇറങ്ങി മിനിറ്റുകൾ മാത്രം കഴിയവെയാണ് വീടിനു സമീപത്തു വെച്ചുതന്നെ അപകടം സംഭവിച്ചത്.
ജിഷ്ണുവിന്റെ പിതാവ് ആനപ്പാപ്പാനായിരുന്ന ബാബു 4 വർഷങ്ങൾക്ക് മുൻപ് ആനയുടെ കുത്തേറ്റു മരിച്ചു. പിന്നീട് മാതാവ് വിജയമ്മയ്ക്കും മുത്തശ്ശിക്കും ഏക ആശ്രയമായിരുന്നു ജിഷ്ണു.