കൊല്ലത്തെ നടുക്കി കൊലപാതകവും ആത്മഹത്യയും; ഭാര്യയെ വെട്ടിക്കൊന്ന ശേഷം മന്ത്രവാദിയായ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ശാസ്താംകോട്ട:കൊല്ലം മൺറോത്തുരുത്തിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമൻ(75)ഭാര്യ വിലാസിനി(65) എന്നിവരാണ് മരിച്ചത്.ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവാണ് കൃത്യം നടത്തിയെതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി നടന്ന സംഭവം ചൊവ്വാഴ്ച രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. ഭർത്താവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരുഷോത്തമനും വിലാസിനിയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടാകുക പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി വൈകിയും രാവിലത്തെ പത്രം വീടിന് വെളിയിൽ കിടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു.

ഇതേത്തുടർന്ന് സംശയം തോന്നിയ നാട്ടുകാരിലൊരാൾ ഇവരുടെ അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.ബന്ധവും നാട്ടുകാരും പൊലീസും ചേർന്ന് വീടിന്റെ വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്.വീട്ടിൽ വിലാസിനി വെട്ടേറ്റ നിലയിലും പുരുഷോത്തമൻ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്.

വീടിന്റെ ഭിത്തിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നുവെന്ന് പുരുഷോത്തമൻ രേഖപ്പെടുത്തിയിരുന്നു.

തന്റെ വസ്തുവകകൾ അടുത്ത ബന്ധുവിന്റെ പേരിൽ എഴുതിവെച്ചിട്ടുണ്ട്. അത് ആ ബന്ധുവിന് നൽകണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.