കൊല്ലത്ത് അഭിഭാഷക സമരത്തിനിടെ പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും പൊലീസുകാരനെ ആക്രമിക്കുകയും ചെയ്ത സംഭവം; അഭിഭാഷകന്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
കൊല്ലം: അഭിഭാഷക സമരത്തിനിടെ കോടതിവളപ്പില്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും പൊലീസുകാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റിൽ.
കൊല്ലം കോടതിയിലെ അഭിഭാഷകനായ കുണ്ടറ ജോസിനെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കരുനാഗപ്പള്ളി സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 12ന് കോടതിവളപ്പില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിഭാഷകര്‍ നല്‍കിയ മുന്‍കൂര്‍ അപേക്ഷ ഇന്നലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചിരുന്നു. ജീപ്പ് ആക്രമിച്ച സംഭവത്തില്‍ മാത്രം ഉള്‍പ്പെട്ട അഭിഭാഷകരായ ധീരജ് രവി, സജീവ് ബാബു, പ്രദീപ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
എന്നാല്‍ പൊലീസുകാരനെ അക്രമിച്ച കേസില്‍ കൂടി പ്രതിയായ കുണ്ടറ ജോസ് അടക്കമുള്ള മൂന്നുപേര്‍ക്ക് ജാമ്യം നിഷേധിച്ചു. വൈകിട്ട് അഞ്ചിന് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ കോടതി വളപ്പിലുണ്ടായിരുന്ന കുണ്ടറ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രാത്രി ഒന്‍പതോടെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.