play-sharp-fill
കോടിയേരിയുടെ ആദ്യ ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി; അണുബാധയുണ്ടോയെന്ന് പരിശോധിച്ചു; ആരോഗ്യനിലയില്‍ പുരോഗതി

കോടിയേരിയുടെ ആദ്യ ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി; അണുബാധയുണ്ടോയെന്ന് പരിശോധിച്ചു; ആരോഗ്യനിലയില്‍ പുരോഗതി

സ്വന്തം ലേഖിക

ചെന്നൈ: വിദഗ്ദ്ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആദ്യ ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി.

അദ്ദേഹത്തിന് അണുബാധയുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്.
ഭാര്യ വിനോദിനിയും മകന്‍ ബിനീഷ് കോടിയേരിയും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്. പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും നേരത്തേതിനേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഖവിവരം അറിയാനെത്തുന്നവരോട് കോടിയേരി നേരിട്ടു സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും, കൃഷിമന്ത്രി പി പ്രസാദും ആശുപത്രിയിലെത്തിയിരുന്നു. 15 മിനിട്ടോളം കോടിയേരിയുമായി സംസാരിച്ച ശേഷമാണ് ഇരു മന്ത്രിമാരും തിരികെ പോയത്.