കൊച്ചുവേളി യാർഡിൽ അറ്റകുറ്റപ്പണി; നാളെ നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസും ,ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍ സിറ്റിയും റദ്ദാക്കി

Spread the love

തിരുവനന്തപുരം: കൊച്ചുവേളി യാർഡിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ നാളെയും ചില ട്രെയിനുകൾ ഓടില്ല.

നാളെ നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് റദ്ദാക്കി. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍ സിറ്റിയും റദ്ദാക്കിയിട്ടുണ്ട്.

ഡിസംബർ ഒന്ന് മുതൽ 12 വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. നാളെ കൊച്ചുവേളി- ചണ്ഡീ​ഗഢ് സൂപ്പർ ഫാസ്റ്റ് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group