യുവാവിനെ ഫ്ലാറ്റില്‍ കെട്ടിയിട്ട് വിവസ്ത്രനാക്കി; പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു; യുവാക്കൾ പൊലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: യുവാവിനെ ഫ്ലാറ്റില്‍ കെട്ടിയിട്ട് വിവസ്ത്രനാക്കി പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന കേസില്‍ യുവാക്കള്‍ അറസ്റ്റിൽ.

തിരുവാങ്കുളം അമ്പാടിമല ചാണിയില്‍ വീട്ടില്‍ കുഞ്ഞപ്പു എന്ന അരുണ്‍ (25), മട്ടാഞ്ചേരി പുതിയ റോഡ് ബംഗ്ലാവ് പറമ്പില്‍ വീട്ടില്‍ അര്‍ഷദ് (26) എന്നിവരാണ് പിടിയിലായത്. ഇവര്‍ നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 28ന് തൃപ്പൂണിത്തുറ ചാത്താരി സ്റ്റാര്‍ ഹോംസിലെ താമസക്കാരനായ അല്‍അമീന്‍ എന്നയാളുടെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന് കടന്നു കളയുകയായിരുന്നു.
കവര്‍ച്ചയ്ക്ക് ശേഷം ഒളിവില്‍ പോയവരെ തുടര്‍ച്ചയായ അന്വേഷണത്തിലൊടുവിലാണ് പിടികൂടിയത്. പള്ളുരുത്തിയില്‍ നിന്നും പിടികൂടിയ അര്‍ഷാദിന്റെ വീട്ടില്‍ നിന്നും പൊലീസ് നഷ്ടപ്പെട്ട സാധനങ്ങളും കണ്ടെടുത്തു.

എസ്.എച്ച്‌.ഒ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. പ്രദീപ്, എം. ഷമീര്‍, എ.എസ്.ഐമാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആര്‍. മേനോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.