കി​റ്റെക്സ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്ര​മം: പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊ​ച്ചി: കി​ഴ​ക്ക​മ്പല​ത്ത് കി​റ്റെക്സ് ക​മ്പനി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പൊലീ​സി​നെ ആ​ക്ര​മി​ച്ച് വാ​ഹ​നം ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് കേ​സു​ക​ളി​ലാ​യി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും പൊലീ​സ് വാ​ഹ​നം ത​ക​ര്‍​ത്ത് അ​ഗ്നി​ക്കി​ര​യാ​ക്കി​യ കേ​സി​ലും വ്യ​ത്യ​സ്ത കു​റ്റ​പ​ത്ര​ങ്ങ​ളാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ 51 പേ​രെ​യാ​ണ് പ്ര​തി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ഹ​നം ക​ത്തി​ച്ച കേ​സി​ല്‍ 175 പേ​ര്‍​ക്കെ​തി​രേ​യാ​ണ് കു​റ്റ​പ​ത്രം.

പ്ര​തി​ക​ളെ​ല്ലാം കി​റ്റെക്സ് ക​മ്പനി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ്.
ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 25ന് ​രാ​ത്രി​യാ​ണ് കി​ഴ​ക്ക​മ്പല​ത്ത് കി​റ്റെക്സ് ക​മ്പനി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ സം​ഘ​ര്‍​ഷം അ​ര​ങ്ങേ​റി​യ​ത്.

പി​ന്നാ​ലെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ തൊ​ഴി​ലാ​ളി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു​ത​ക​ര്‍​ത്ത ശേ​ഷം അ​ക്ര​മി​ക​ള്‍ തീ​യി​ട്ടു. പി​ന്നീ​ട് കൂ​ടു​ത​ല്‍ പോ​ലീ​സ് എ​ത്തി​യ​താ​ണ് അ​ക്ര​മി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.