video
play-sharp-fill

ഇന്നലെവരെ കാക്കി യൂണിഫോമിൽ നാട്ടുകാരെ വിറപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടർ ഇനി തിരുവനന്തപുരം സെൻട്രൽ ജയിലിലെ സി 5018 നമ്പര്‍ തടവുകാരന്‍; ജോലി തയ്യൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിസ്മയ കേസില്‍ 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ മൂന്നാം സെല്ലില്‍ സി 5018 നമ്പര്‍ തടവുകാരന്‍.

അടുത്ത ദിവസങ്ങളില്‍ കിരണിന് ജയിലില്‍ ആശാരിപ്പണി, ടെയ്ലറിങ്, പൂന്തോട്ട പരിപാലനം തുടങ്ങിയ ജോലികളില്‍ ഏതെങ്കിലും ജയിലിനുള്ളില്‍ ചെയ്യേണ്ടിവരും.
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസിലാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിരണ്‍കുമാറിനെ വ്യാഴാഴ്ച പകല്‍ 11.15നാണ് പൊലീസ് സംഘം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. പ്രവേശന രജിസ്റ്ററില്‍ പേരും വിവരങ്ങളും ചേര്‍ത്ത്, ഇ പ്രസന്‍സ് സോഫ്റ്റ്വെയറില്‍ ബയോമെട്രിക് വിവരങ്ങളടക്കം ചേര്‍ത്തശേഷം എട്ടാം നമ്പര്‍ ബ്ലോക്കിലെ മൂന്നാം സെല്ലിലേക്കു മാറ്റി.

ഇതേ സെല്ലിലായിരുന്നു നേരത്തെ റിമാന്‍ഡ് തടവിലായിരുന്നപ്പോഴും കിരണ്‍ കുമാര്‍. കിരണിന് നിലവില്‍ ഇവിടെ സഹതടവുകാരില്ല.
പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ കിരണിന് ജയില്‍ വസ്ത്രമായ വെള്ളമുണ്ടും ഷര്‍ട്ടും നല്‍കി.