“ഒരു ജീവന്‍ രക്ഷിക്കാനല്ലേ… മറ്റു ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു; ആംബുലന്‍സ് എത്തിയപ്പോള്‍ സെക്യൂരിറ്റി പോലും മിഷന്‍ അറിഞ്ഞിരുന്നില്ല”; വ്യക്കയുമായി ഓടിയ അരുൺ ദേവിൻ്റെ നിർണായക വെളിപ്പെടുത്തൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് രോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിവാദമാണ് ഉണ്ടായത്.

എന്നാലിപ്പോൾ ജില്ലയില്‍ ദൗത്യം കോര്‍ഡിനേറ്റ് ചെയ്ത അരുണ്‍ ദേവിന്റെ നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. വൃക്ക അടങ്ങിയ പെട്ടി എടുത്ത് ഓടിയത് അരുണ്‍ ദേവായിരുന്നു. താന്‍ ശ്രമിച്ചത് ഒരു ജീവന്‍ രക്ഷിക്കാനായിരുന്നുവെന്നും ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും അരുണ്‍ ദേവ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംബുലന്‍സ് എത്തിയപ്പോള്‍ സെക്യൂരിറ്റി പോലും മിഷന്‍ അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. മിഷന്‍ ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തെ വന്നിരിക്കാം.

മിഷനില്‍ കൂടെ പോയ ഡ്രൈവര്‍, ഡോക്ടര്‍മാര്‍ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവര്‍ അവശരായിരുന്നുവെന്നും അരുണ്‍ ദേവ് പറഞ്ഞു.