തട്ടിക്കൊണ്ടുപോയ കുഞ്ഞിന് അജയ എന്ന് പേരിട്ടു; പേര് നൽകിയത് കുഞ്ഞിനെ വീണ്ടെടുത്ത എസ്ഐ റെനീഷ്

തട്ടിക്കൊണ്ടുപോയ കുഞ്ഞിന് അജയ എന്ന് പേരിട്ടു; പേര് നൽകിയത് കുഞ്ഞിനെ വീണ്ടെടുത്ത എസ്ഐ റെനീഷ്

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നല്‍കി.

കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്‌ഐ റെനീഷ് നിര്‍ദ്ദേശിച്ച പേരാണിത്. കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ കോട്ടയത്തെ വനിതാ ജയിലിലാണ് ഉള്ളത്.

ഇന്ന് ആശുപത്രിയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. മെഡിക്കല്‍ കോളജിന് സമീപത്തെ കടയില്‍ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ച് തെളിവെടുക്കും.

നീതുവിന്‍റെ കാമുകന്‍ ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കുക.

നീതുവിന്‍റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റവും ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു. നീതുവിനേയും ഏഴു വയസുകാരന്‍ മകനേയും ഇബ്രാഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചിരുന്നു.

നീതുവിന്‍റെ മുപ്പത് ലക്ഷം രൂപയും സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇബ്രാഹിം ലഹരിക്ക് അടിമയുമാണ്.