കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ട്വീറ്റുകളെല്ലാം നീക്കം ചെയ്യപ്പെട്ട നിലയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് അജ്ഞാതര്‍ ഹാക്ക് ചെയ്തു.

‘ഓക്ക് പാരഡൈസ്’ എന്ന പേരിലേക്ക് മാറ്റിയ നിലയിലാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്. ഇന്നലെ രാത്രി 7.30 ഓടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ്‌ ഹാക്ക് ചെയ്യപ്പെട്ടത്. കേരളാ പൊലീസ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകള്‍ എല്ലാം തന്നെ ഹാക്ക് ചെയ്തവര്‍ പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.