
ശബരിമല സീസണിനോട് അനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഹൈജീൻ മോണിറ്ററിംഗ് സംവിധാനവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ; ഉദ്ഘാടനം നിർവഹിച്ച് കളക്ടർ ഡോ. പി കെ ജയശ്രീ
സ്വന്തം ലേഖിക
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ശബരിമല സീസണിനോട് അനുബന്ധിച്ച് കോട്ടയം ജില്ലയിൽ നടപ്പിലാക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ നിർവഹിച്ചു.
ചടങ്ങിൽ ഹോട്ടൽ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, ജില്ലാ സപ്ലൈ ഓഫീസർ ജയചന്ദ്രൻ വി, ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ രൺധീപ് സി ആർ, ലീഗൽ മെട്രോളജി ജില്ലാ ഓഫീസർ കെ കെ ഉദയൻ, ഷാഹുൽഹമീദ്, പി എസ് ശശിധരൻ, എ കെ ബഷീർ, ബോബി തോമസ്, രാംകുമാർ മൃദുൽ തുടങ്ങിയവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

Fostac ട്രെയിനിങ് ലഭിച്ച ജില്ലയിലെ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങളുടെ കടകളിൽ എത്തി ശരിയായ രീതിയിൽ പരിശോധനകൾ നടത്തി വേണ്ട പോരായ്മകൾ ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാട്ടി അത് തിരുത്തുവാനുള്ള നടപടികൾ സ്വീകരിക്കാൻ അംഗങ്ങളെ പ്രേരിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിലൂടെ നിയമപരമായ കാര്യങ്ങൾ അംഗങ്ങൾക്ക് മനസ്സിലാക്കുവാനും, കസ്റ്റമർക്ക് കൂടുതൽ ഗുണമേന്മയുള്ള ഭക്ഷണസാധനങ്ങൾ ഉറപ്പുവരുത്തുവാനും സാധിക്കും.