play-sharp-fill
കേരള ഹൈക്കോടതി വി‍ര്‍ച്വല്‍ ഹിയറിംഗിനിടെ പല്ലുതേപ്പും ഷേവിം​ഗും; വൈറലായി  വീഡിയോ

കേരള ഹൈക്കോടതി വി‍ര്‍ച്വല്‍ ഹിയറിംഗിനിടെ പല്ലുതേപ്പും ഷേവിം​ഗും; വൈറലായി വീഡിയോ

സ്വന്തം ലേഖിക

കൊച്ചി: ഹൈക്കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിനിടെ എല്ലാ കോടതി മര്യാദകളും ലംഘിച്ചുകൊണ്ട് ഒരാള്‍ ക്യാമറയ്ക്ക് മുന്നില്‍ പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.


ജസ്റ്റിസ് വി ജി അരുണിന് മുമ്പാകെ വിചാരണ നടക്കുമ്പോഴാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ‍ര്‍ന്നെഴുന്നേറ്റ് വന്ന ഇയാള്‍ വാഷ്റൂമില്‍ വാഷ്ബേസിന് മുന്നില്‍ ക്യാമറ വച്ച്‌ അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതുമാണ് വീഡിയോ.

ജസ്റ്റിസ് വി ജി അരുണിന്റെ ശ്രദ്ധയില്‍ ഇത് പെട്ടിട്ടില്ലെങ്കിലും വീഡിയോ സമൂഹ​മാധ്യമങ്ങളില്‍ പ്രചരിച്ച്‌ കഴിഞ്ഞു.

നേരത്തേയും രാജ്യത്തെ വിവിധ കോടതികളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.