കേരള എക്സ്പ്രസ് വൈകുന്നത് പതിവ്: കോട്ടയം ഭാഗത്തേക്കുള്ള യാത്രാക്ലേശം വർധിക്കുന്നു; വേണാട് എക്സ്പ്രസിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ
സ്വന്തം ലേഖിക
കടുത്തുരുത്തി: ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എകസ്പ്രസ് മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം വൈകിയെത്തുന്നത് യാത്രക്കാരെ വലയ്ക്കുന്നു.
ദീര്‍ഘദൂര യാത്രക്കാരടക്കം ട്രെയിനില്‍ യാത്ര ചെയ്യുന്നവരും വൈക്കത്തുനിന്നു വര്‍ക്കല ശിവഗിരി തീര്‍ഥാടകരടക്കം കോട്ടയം ഭാഗത്തേക്ക് യാത്രചെയ്യുന്നവരും മറ്റു യാത്രാമാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയാണ്. എറണാകുളത്ത് നിന്നു വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന കേരള എകസ്പ്രസ് വൈക്കത്തേക്കുള്ള വലിയൊരു വിഭാഗം യാത്രക്കാരുടെ ഏക ആശ്രയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ കേരള എക്സ്പ്രസ് കഴിഞ്ഞാല്‍ 6.15ന് പുറപ്പെടുന്ന മെമു ആണ് പിന്നീട് വൈക്കം റോഡ് സ്റ്റേഷനിലേക്കുള്ള ഏക സര്‍വീസ്. ജനറല്‍ സീസണ് ടിക്കറ്റ് അനുവദിച്ചത് മുതല്‍ നിരവധി യാത്രക്കാരാണ് ഉയര്‍ന്ന തുക നല്കി സൂപ്പര്‍ഫാസ്റ്റ് സീസണ് ടിക്കറ്റ് അടക്കം എടുത്തത്. ഇവരെല്ലാമാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
കേരള എക്സ്പ്രസ് വൈകി എത്തുന്ന ദിവസങ്ങളില്‍ താത്കാലികമായി വേണാട് എക്സ്പ്രസ് ട്രെയിനിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചാല്‍ തൃശൂര്‍ മുതല്‍ വൈക്കം വരെയും വൈക്കം മുതല്‍ തിരുവനന്തപുരം വരെയുമുള്ള യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുകയും പ്രശ്നത്തിന് താത്കാലിക പരിഹാരമാവുമെന്നും യാത്രക്കാര്‍
പറയുന്നു.