video
play-sharp-fill

ബില്‍ക്കിസ് ബാനു കേസ് ഇന്ന് സുപ്രീം കോടതിയിൽ; തന്നെ പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ സ്വതന്ത്രരാക്കിയ നടപടിക്കെതിരെ ബാനു; പ്രതികളെ മോചിപ്പിച്ചത് നല്ല പെരുമാറ്റം കാരണമെന്ന വാദത്തിൽ ഉറച്ച് ഗുജറാത്ത്‌ സർക്കാർ

Spread the love

സ്വന്തം ലേഖകൻ

ദില്ലി: ബില്‍ക്കിസ് ബാനു കേസ് സുപ്രിംകോടതിയി ഇന്ന് പരിഗണിക്കും. ഗുജറാത്ത് കലാപത്തിനിടെ തന്നെ പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ സ്വതന്ത്രരാക്കിയ നടപടിക്കെതിരെയാണ് ബില്‍ക്കിസ് ബാനു സുപ്രിംകോടതിയിയെ സമീപിച്ചത്. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

പ്രതികളുടെ ശിക്ഷ ഇളവു നല്‍കുന്ന കാര്യത്തിൽ ഗുജറാത്ത് സർക്കാരിനു തീരുമാനമെടുക്കാമെന്നു നേരത്തെ രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണു ഗുജറാത്ത് സർക്കാരിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിക്ഷ ഇളവ് ലഭിച്ച പതിനൊന്ന് പേരും ജയിലിൽ നല്ല സ്വഭാവമായിരുന്നു. ശിക്ഷ ഇളവിന് എതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത സിപിഎം നേതാവ് സുഭാഷിണി അലി അടക്കം ഉള്ളവർ വലിഞ്ഞ് കയറി കേസിൽ ഇടപെടുന്നവർ ആണെന്നും ഗുജറാത്ത് സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്.