കാസർകോട് ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്ത് മടങ്ങുന്നതിനിടെ കാര്‍ മരത്തിലിടിച്ച്‌ യുവതിക്കും മകള്‍ക്കും ദാരുണാന്ത്യം; ആറുപേര്‍ക്ക് പരിക്ക്

Spread the love

കാസർകോട്: വിവാഹവിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ഗ്വാളിമുഖ കൊട്ടിയാടിയിലെ തേങ്ങവ്യാപാരി ഷാനവാസിന്റെ ഭാര്യ ഷഹദ (30), മകൾ ഷസ ഫാത്തിമ (മൂന്ന്) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ ആറുപേർക്ക് പരിക്കേറ്റു.

video
play-sharp-fill

ഷാനവാസിന്റെ പിതൃസഹോദരി ബീഫാത്തിമ (64), അവരുടെ മകൻ അഷ്റഫ് (45), സഹോദരൻ ഹനീഫയുടെ ഭാര്യ മിസ്രിയ (32), മകൾ സഹറ (ആറ്), മറ്റൊരു സഹോദരൻ യാക്കൂബിന്റെ ഭാര്യ സെമീന (28), മകൾ അല്ഫ ഫാത്തിമ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ മൂന്നുപേരെ കാസർകോടും മൂന്നുപേരെ മംഗളൂരുവിലെയും ആശുപത്രിയിലേയ്ക്ക് മാറ്റി.

ചെർക്കള- ജാൽസൂർ അന്തർസംസ്ഥാന പാതയിൽ കേരള- കർണാടക അതിർത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം മുഡൂരിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുഴയ്ക്കരികിലെ മരത്തിലുടക്കി കാർ നിന്നതിനാൽ വലിയ അപകടം ഒഴിവായി. ഗോളിത്തടിയിൽ നടന്ന ബന്ധുവിന്റെ വിവാഹവിരുന്നിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സമദ്, സഫ്വാൻ, ഷമ്മാസ് എന്നിവരാണ് ഷഹദയുടെ മറ്റ് മക്കൾ.